Thursday, September 17, 2015

തീരുമാനം

ആരെങ്കിലും കാണുമോ ഒന്നിലെങ്കിലും സ്വന്തം കഴിവ് തെളിയിക്കത്തവരായി  അറിയില്ല.... ഒന്ന് അറിയാം ഒന്നിലും എനിക്ക് ഞാൻ എന്തെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ട് ഇല്ലാ.. ആരേലും ഒരാള് നീ എന്തിലാണ് പ്രാവീണ്യം തെളിയിച്ചിട്ടു  ഉള്ളത് അല്ലെങ്കിൽ എന്തിലാണ് നിനക്ക് കൂടുതൽ താല്പര്യം എന്ന് ചോദിച്ചാൽ എനിക്ക് ഒന്ന് ഇരുത്തി ചിന്തികേണ്ടി വരും . കാരണം എനിക്ക് അറിയില്ല അതിനു ഉള്ള ഉത്തരം . ഇത്ര നാളായിട്ടും ഞാൻ അതിനു ഉള്ള ഉത്തരം കണ്ടെത്തിയിട്ട് ഇല്ല .. ഞാൻ എന്ത് കൊണ്ട് ഇപ്പോൾ ഇങ്ങനെ ചിന്തിച്ചു എന്ന് ചോദിച്ചാൽ അറിയില്ല . എന്ത് കൊണ്ട് ഒക്കെയോ ഇപ്പോൾ എനിക്ക് തോന്നുന്നു ഞാൻ എന്താനെനും എന്റെ വഴി എന്താനെനും ഞാൻ തിരിച്ചറിയേണ്ട സമയം ആയി എന്ന്. അല്ല ഇപ്പോൾ അതിനു ഉള്ള സമയം അതിക്രമിചിരിക്കുക ആണ് . ഇനി എങ്കിലും ഞാൻ അത് തിരിച്ച അറിയാൻ ശ്രമിച്ചില്ലെങ്കിൽ വ്യക്തിത്തം ഇല്ലാത്ത സ്വപ്‌നങ്ങൾ ഇല്ലാതെ എന്തിനോ വേണ്ടി ജീവിച്ചു തീർന്ന അല്ല ഒരിക്കൽ മാത്രം കിട്ടുന്ന സുവർണ അവസരം ആയ എന്റെ ഈ ജീവിതം ആരെ ഒകെയോ ബോധിപ്പിക്കാൻ വേണ്ടി മാത്രം ജീവിച്ചു തീർത്ത ഒന്നായി മാറും . അങ്ങനെ എന്റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ ഈ ഒരു തോന്നൽ അവശേഷിപ്പിച്ചു പോകാൻ ഞാൻ ആഗ്രഹിക്കുനില്ല. പകരം ജീവിച്ചു എന്നാ തോന്നൽ ബാകി ഉള്ളവര്ക്ക് ഉണ്ടായില്ലെങ്കിലും എനിക്ക് എങ്കിലും ഉണ്ടാകണം എന്ന് ഉള്ള ഒരു തീരുമാനത്തിൽ ജീവിക്കാൻ ഞാൻ തീരുമാനിച്ചു. ചെയ്യുന്ന എന്തിലും എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാൻ ഞാൻ ഉറപ്പിച്ചിരിക്കുന്നു .. അതിനിപ്പോൾ ഒരു ചായ എന്റെ ഭർത്താവിനു ഇടുന്നതനെങ്കിൽ കൂടി ....................  

Monday, May 11, 2015

10/05/2015

ഇന്ന് മാതൃദിനം ... അമ്മയെ ഒര്ക്കാൻ ഒരു ദിനം ? എന്നും ഇപ്പോഴും നമുക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മയെ ഓർമ്മിക്കാൻ ഒരു ദിനം . ഇ ഒരു ദിവസം മാത്രം ഒര്ക്കാൻ ഉള്ളതാണോ ആ ജീവിതം . സ്വന്തം ഊണും ഉറക്കവും കളഞ്ഞു പത്തു മാസം ചുമന്നു എല്ലാ കഷ്ടതകളും സഹിച്ചു നമുക്ക് ജന്മം തരുന്ന നമ്മുടെ ആദ്യത്തെ കാണപ്പെട്ട ദൈവം . അതാണ് അമ്മ .... എന്നും ഓരോ ശ്വാസത്തിലും നമ്മൾ ഒര്ക്കെണ്ടാതാണ് നമ്മുടെ അമ്മയെ. ഒന്ന് പുറത്തേക് ഇറങ്ങിയാൽ തിരിച്ചു വരും വരെ സമാദാനം ഇല്ലാതെ നമ്മള് വരും വരെ ഒരു 10 20 തവണ എങ്കിലും ഫോണിലേക്ക് വിളിച്ചു മോനെ മോളെ നീ എപ്പോ വരും ചോദിക്കുന അമ്മ , ചിലപ്പോള ഒക്കെ അത് ഒരു ശല്യമായി തോന്നിയാലും .. അത് ഇല്ലാത്ആകുമ്പോ നമുക്ക് അത് സഹിക്കവുനതിലും അപ്പുറമാണ് . അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹം പോലെ പവിത്രമായ ഒന്ന് ഈ ജീവിതത്തിൽ ഉണ്ടാകുമെന് ഞാൻ വിശ്വസിക്കുന്നില്ല . എന്നാൽ ഇന്ന് നമ്മളുടെ മാതാ പിതാക്കളെ വളരെ വൃത്തിയായി അങ്ങട് മറന്നിട്ട് സ്വന്തം ജീവിതം മാത്രം നോക്കി പോകുന്ന മക്കളാണ് ഉള്ളത് . അവര് ഒരിക്കലും എന്റെ അച്ഛൻ അല്ലെങ്കിൽ എന്റെ അമ്മ എനിക്ക് വേണ്ടി മാത്രമാണ് ജീവിച്ചത് എന്ന് ഒര്കാൻ മറന്നു പോകുന്നു. ഏതെങ്കിലും ഒരു അഗദി മന്ദിരത്തിൽ അവരെ കൊണ്ട് തള്ളി കഴിഞ്ഞാൽ തൻറ്റെ ജോലി കഴിഞ്ഞു എന്ന് വിശ്വസിക്കുന തലമുറ .. ഇന്ന് മാതൃ ദിനത്തിൽ കുറച്ചു നേരം എങ്കിലും ഓര്ക്കുക നമ്മുക്ക് ജന്മം തന്ന അമ്മയെ പറ്റി ... fb പോസ്റ്റിലോ whatsapp dp മാറ്റുകയോ ചെയ്ത് ബാക്കി ഉള്ളവരുടെ മുന്നില് കാനികാതെ ഒരു 5 മിനുട്ട് അമ്മയ്ക്ക് വേണ്ടി മാറ്റി വെച്ച് നോക്കൂ .. അത് മതിയാകും അവര്ക് ... ഞാൻ dp യോ സ്റ്റാറ്റസ് ഇട്ടവരെയോ കുറ്റം പറഞ്ഞതല്ല എന്റെ ഒരു അഭിപ്രായം പറഞ്ഞുന്നു മാത്രം ....
ഏകദേശം മലയാളികൾ എല്ലാം ഒരേ ചിന്താഗതിക്കരാന്നു എന്ന് തോന്നിപ്പിക്കും വിധമാണ് നമ്മൾ പലപ്പോഴും പ്രവർത്തിക്കുക .വാതോരാതെ സ്ത്രീധനത്തിന് എതിരെ ഓരോരുത്തരും പലതും പറയും . പക്ഷെ സ്വന്തം മകന്റെയോ മകളുടെയോ കാര്യം വരുമ്പോൾ അത് അങ്ങ് തിരിയും. ഇപ്പൊ പിന്നെ ഒരു ഗുണം ഉണ്ട് പല വീടുകരും സ്ത്രീധനം ചോദികില്ല . അതിനു പകരം നേരത്തെ തിരക്കി അറിയും എങ്ങനെ ആണ് വീടും വീട്ടുകരുമെന്നു. നേരത്തെ ഒരു ഐഡിയ ഉണ്ടാക്കി വെച്ചാൽ പിന്നെ ഊഹികാമല്ലോ എന്ത് കിട്ടുമെന് . എന്നാൽ പെണ്ണിന്റെ വീടുകാര് കല്യാണത്തിന് മുന്നേ ഉള്ള പറച്ചിൽ ഞങ്ങൾ ഒന്നും കൊടുക്കാൻ പോകുനില്ല ഞങ്ങള്ക്ക് ഉള്ളത് ഒക്കെ ഞങ്ങളടെ മക്കള്ക് ഉള്ളതല്ലേ ഇനി എന്തിനാ വേറെ നാട്ടുകാരെ കാണിക്കാൻ വേണ്ടി കൊടുക്കുനത് എന്ന്. ഈ പറച്ചിൽ പലപ്പോഴും തനിക്കു ഇഷ്ടമില്ലാത്ത ആരുടെ എങ്കിലും മകളുടെ കല്യാണത്തിന് കുറച്ചു കൂടുതൽ സ്വര്ണം കൊടുക്കുനത് കണ്ടു കഴിയുമ്പോൾ ആണ് .എന്നാൽ കല്യാണം ആകുമ്പോ ആള് മലക്കം മറിഞ്ഞിട്ട് ഉണ്ടാകും. ഇപ്പൊ കൊടുത്തില്ലേൽ പിന്നെ എപ്പോഴാ ഞാൻ എന്റെ മോൾക്ക്‌ കൊടുകുക്ക. അല്ല നാട്ടുകാര് കാണുമ്പോ വിചാരിക്കില്ലേ ഒന്നുല്ലതോണ്ട ഞങ്ങള്ക്ക് ഒന്നും ചെയഞ്ഞേ എന്ന്. അല്ലേല്ലും ഇങ്ങനെ ആണ് പറച്ചിൽ ഒന്നും പ്രവർത്തി വേറെ ഒന്നും.  സ്ത്രീ തന്നെ ധനം എന്ന് പറയുമ്പോൾ അത് അങ്ങനെ ആകാൻ നമ്മൾ തന്നെ വിച്ചരികണം . അല്ലാതെ അങ്ങനെ പറഞ്ഞിട്ട് മാറി നിന്ന് ഇത്പോലെ സമയം ആകുമ്പോൾ വാക്ക് മാറ്റി പറയുക അല്ല വേണ്ടത് . ഇപ്പൊ ഇത് വയികുമ്പോൾ തോന്നുന ഉണ്ടാകും ഇപോ എന്താ ഇത് പറയാൻ എന്ന് കുറെ സുഹൃത്തുക്കളുടെ കല്യാണത്തിൽ പങ്കെടുത്തു . ഓരോരുത്തരെയും കാണുമ്പോൾ എന്തിനു ഇങ്ങനെ എന്ന് തോന്നി പോകുന്നു. ഇനി ന്റെ ഊഴം വരുമ്പോളും മോശമാകാൻ ഒരു ചാൻസും കാണുനില്ല . അപ്പൊ അറിയാതെ അങ്ങ് പറഞ്ഞു പോയതാ . ഒരു പ്രശ്നം വരുമ്പോ ഞാനും സ്ത്രീധനത്തിന് എതിരെ പറയാറുണ്ട് പക്ഷെ ഏതൊരു പെണ്ണിനേം പോലെ എനിക്കും എന്റെ വിവാഹത്തിന് സ്വർണം ഇട്ടു ഒരുങ്ങി നിക്കാൻ തന്നെ ആണ് ആഗ്രഹം .

Friday, May 8, 2015

ഒരു വേനൽ കാലം

കുറച്ചു വർഷങ്ങൾക്കു മുൻപ് ഈ സമയം എനിക്ക് വേനൽ അവധി ആണ് . മിക്കപ്പോഴും അമ്മ വീട്ടിൽ. വിഷു കഴിഞ്ഞു എന്റ്റെ പിറന്നാൾ കാത്തിരിക്കുന്ന ദിനങ്ങൾ . പായസം വെക്കും പിറന്നാൾ അടുപ്പിച്ചു പുത്തൻ ഉടുപ്പ് വാങ്ങി തരും അങ്ങനെ പല പ്രദീക്ഷകളോടെ ഉള്ള വേനലവധി . മാവിൻ ചോട്ടിൽ മാങ്ങയ്ക്ക് വേണ്ടി അനിയനുമായുള്ള അടിപിടി . മാങ്ങാ എണ്ണത്തിൽ ഒരുപാട് ഉണ്ടാകും എന്നാലും ഒരാൾക്ക്  കിട്ടുനത് തന്നെ  മറ്റേ ആള്കും വേണം എന്നാ വാശി .അമ്മ വീട്ടിലെ ആദ്യ ദിനങ്ങളിൽ ഞങ്ങൾ തമ്മിൽ സ്നേഹത്തിൽ ആയിരിക്ക്കും. കുറെ കാലം കൂടി ഒരുമിച്ചു നിക്കുനതിന്റെ സന്തോഷം എന്നാൽ ദിവസം കഴിയും തോറും സ്നേഹം വഴക്കിലേക്ക് വഴിമാറും . പിന്നീടു ഉള്ള ദിവസങ്ങള് തിരിച്ചു പോക്കിന് ഉള്ള തയ്യാറെടുപ്പുകൾ ആണ്. അപ്പോഴേക്ക് ഞങ്ങളുടെ വഴക്ക് ഒക്കെ മാറിയിട്ട് ഉണ്ടാകും . പിന്നെ ഞങ്ങള്ക്ക് ഉള്ള പ്രധാന പണി  ആണ് അമ്മാവന്റെയും അപ്പുപ്പന്റെയും കാലു പിടുത്തം . വേറെ ഒന്നിനും വേണ്ടി അല്ല . അനിയനെയും ഒപ്പം ബാകി അവധി ചിലവഴിക്കാൻ വീട്ടിലേക്ക്  വിടണം . അവശ്യം അത് മാത്രമാണ്.മിക്കപോഴും അത്തൽ ഞങ്ങൾ വിജയിക്കരാന് പതിവ്'. ഓർമകൾ എന്നും ഒരു വല്ലാത്ത അനുഭൂതി ആണ് തരുക എന്ന് പറയുനത് എത്ര സത്യമാണ്. ഇന്ന് അതെ പോലെ വേനൽ അവധി സമയം . എന്റെ പിറന്നാൾ ആണു . വിവാഹത്തിന് മുന്നേ ഉള്ള അവസാനത്തെ പിറന്നാൾ. ഇന്ന് പായസം ഇല്ല . മാങ്ങാ പിറക്കാൻ ഇന്ന് ഞൻ നിക്കുനിടത് മവിണ്‍ ചുവടുകൾ ഇല്ല. എന്റെ അനിയൻ ഒപ്പം ഇല്ല. എന്നത്തേയും പോലെ ഓഫീസിൽ systethinu മുന്നിൽ ഇരിക്കുന്നു . വല്ലാത്ത ഒരു നഷ്ടബോധം. ഒറ്റപ്പെടൽ . അറിയില്ല എന്താണ് ഇന്ന് ഇപ്പൊ ഞാൻ അനുഭവികു്ന വികാരമെന്ന്. അതോ വികാരമില്ലാത്ത ജീവി ആയി മാറിയോ ഞാൻ ??? അതും അറിയില്ല.

Tuesday, April 7, 2015

രാവിലെ കോളേജ് ബസിൽ കയറിയപ്പോൾ കണ്ടത് മൊബൈലും പിടിച്ചു കെമിസ്ട്രി ബുക്ക്‌ പോയ അണ്ണാനെ പോലെ ഇരിക്കുന്ന എന്റെ സുഹൃത്തിനെ ആണ് . ഒരു കിടിലം പോസ്റ്റ്‌ എട്ടിന്റെ പണി എന്നോകെ പറയുനത് ഇതിനെ ആണ് ആ ഇരുപ്പിന് അവളെ കുറ്റം പറയാൻ ഒക്കില്ലാന്നു ആ പോസ്റ്റ്‌ വായിച്ചപ്പോൾ എനിക്കും തോന്നി. കിടിലം പോസ്റ്റ്‌. അല്ലേലെ നല്ല ചീത്തപേരു ഇനി അറിയാത്ത ആരെങ്കിലും ഒകെ കാര്യങ്ങൾ അറിയാൻ ഉണ്ടെങ്കിൽ അഹങ്കാരി എന്നാ അവള്കും അവള്ടെ സുഹൃത്തിനും ചർതപെട്ട പേര് ഒന്നുകൂടെ ഉറപ്പികും സദാചാര മാമൻ മാരും മാമികളും ഒക്കെ .മറ്റേ സുഹൃത്തിന്റെ കല്യാണം എന്നാ മംഗള കര്മം കഴിഞ്ഞത് കൊണ്ടും പാവം ഭര്ത്താവിനു മലയാളം വായിക്കാൻ അറിയാത്തത് കൊണ്ടും അവള് സേഫ്. അല്ലേലും ഭര്ത്താവ് അവളെ പോലെ അല്ല ശുദ്ധൻ ആണ്.പക്ഷെ ഞാൻ പറഞ്ഞ കക്ഷിയെ കേട്ടികുനതിനെ പറ്റി വീട്ടുകാര് ചിന്തിച്ചു തുടങ്ങിയിട്ടേ ഉള്ളു. എന്തായാലും അവസാനം പോസ്റ്റ്‌ removed .അതുകൊണ്ട് സിനിമയ്ക്ക് പോയതും മരം കയറി നടന്നതും ഒന്നും അധികം ആരും അറിഞ്ഞിട്ട് ഇല്ല. പിന്നെ അതിൽ ഒരാളുടെ പേര് മാറ്റി കൊടുതിറ്റ് സംഭവം മൊത്തം പറഞ്ഞു നാട്ടുകാര്ക്ക് മൊത്തം ആള് ആരാണെന്നു മനസിലാകി കൊടുകു്ന സ്ഥിരം പത്രക്കാരുടെ പരുപാടി വളരെ നന്നായി .അവരെ നേരിട്ട് അറിയാത്ത ഞാനും ചോദിച്ചു ഇതാ ആ കുട്ടിടെ കാര്യം അല്ലെ എന്ന്. പൊളിച്ചു മോളെ പൊളിച്ച് ..........................

Thursday, April 2, 2015

ഒരു വടക്കൻ സെൽഫീ കണ്ടു .. അല്പം സെൽഫീ പ്രാന്ത് ഉള്ള എനിക്ക് പേരിനോട് തോന്നിയ കമ്പം . ഒരു സിനിമ വിലയിരുത്തറായൊ എന്ന് എനിക്ക് അറിയില്ല പിന്നെ സിനിമ കാണുന്ന ഏതൊരു പ്രേക്ഷകനും അവന്റെതായ  അഭിപ്രായം ഉണ്ടല്ലോ അത് പോലെയേ ഉള്ളു ഇതും. പറയാതെ വയ്യ പ്രതീക്ഷിച്ച അത്ര പോരാ .ഫസ്റ്റ് ഹാഫ് ഇഷ്ടായി .പിന്നെ ഉണ്ടായിരുന സമാധാനം  അജു vargeese ആയിരുന്നു . ഇവന് ആള് പുലിയാണ് എന്ന് വീണ്ടും തെളിയിച്ചു.. തന്മയത്വത്തോടെ തന്നെ കോമഡി അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട് . പുറകിൽ ഇരുന്ന ചേട്ടന്റെ അഹങ്കാരി എന്നാ വിളി കേട്ടിട്ടും നന്നായി ചിരിച്ചു. പിന്നെ ഇപ്പോൾ കോളേജ് പിള്ളാരുടെ  ഒരു രീതിയാണല്ലോ നല്ലതാന്ണേൽ അല്ലേലും കൂവുക അതും അങ്ങ് അതെ പോലെ അനുകരിച്ചു. പിന്നെ ഒന്ന് ഉണ്ട് 100 days of love പോലെ തിയേറ്ററിൽ ഇരുന്ന് ഉറങ്ങേണ്ടി വന്നില്ല .

Wednesday, March 25, 2015

സ്വസ്ഥമായി രണ്ടു  ദിവസം വീട്ടിൽ ഇരിക്കാം കരുതിയാണ് ഹോസ്റ്റൽ നിന്ന് ഓടി വീട്ടിലേക്ക് വന്നത്  കുറച്ചുനാള് കഴിഞ്ഞാൽ പിന്നെ  കല്യാണമായി .. ഇത് പോലെ  ഉള്ള ദിവസങ്ങൾ ഇനി കിട്ടിയില്ലെങ്കിലോ കരുതി. പക്ഷെ ഇപ്പോൾ തോനുന്നു വേണ്ടാരുന്നു എന്ന് ... ഈ ഉപദേശം എന്ന് പറയുനത് ഇത്രകണ്ട് കിട്ടുനതാണ് എന്ന് എനിക്ക് ഇ രണ്ടു ദിവസം കൊണ്ട് മനസിലായി. സഹിക്കാൻ വയ്യ . കല്യാണം എന്ന് പറഞ്ഞപോഴേ അമ്മ തുടങ്ങിയതാണ് അങ്ങനെ ചെയണം ഇങ്ങനെ ചെയരുത് എന്ത് പറഞ്ഞാലും അനുസരികണം എല്ലാം തല ആട്ടി മൂളി കൊടുത്തു ഞാൻ. ഇത് ഇപോ വരുനവരും പോകുനവരും എല്ലാരും ഉപദേശം .. കല്യാണം ആണ് മോള് എല്ലാം പടിചിരികണം അറിഞ്ഞിരികണം വീട്ടിൽ നികുനെ അല്ലെ അടുകലേൽ ഒകെ ഒന്ന് കയറി അമ്മെ ഒന്ന് സഹായികണം .. എനിക്ക് എന്താ അറിയില്ലേ എന്റെ അമ്മെ സഹായിക്കണം എന്ന് . അത് ഇപ്പൊ  കല്യാണം ആണെങ്കിൽ മാത്രമേ ചെയ്യാവോ? കൂടെ അമ്മുമ്മേടെ വക അടുത്ത ഉപദേശം പെറ്റെന് ചൂടാകുന നിന്റെ സ്വഭാവം മാറ്റണം അല്ലെങ്കിൽ വിവാഹ ശേഷം അത് സെരി ആകില്ല . എനിക്ക് മതി ആയി നാളെ അല്ല എന്റെ കല്യാണം ഇനീം സമയം ഉണ്ട് . ഇനി കല്യാണത്തിന് മുന്നേ വീട്ടിൽ ഇരികണം എന്നുള്ള എന്റെ ആഗ്രഹം ഞാൻ അങ്ങ് വേണ്ടാന്ന് വെച്ചു